കോവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അടിയന്തിര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും

അഭിറാം മനോഹർ| Last Updated: ബുധന്‍, 3 നവം‌ബര്‍ 2021 (14:09 IST)
ഇന്ത്യൻ നിർമിത കൊവിഡ് വാക്‌സിനായ കൊ‌വാക്‌സിന് വിദേശ രാജ്യങ്ങളിൽ അടിയന്തിര ഉപയോഗാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ലോകാരോഗ്യ സംഘടനയുടെ തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ട്.ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിംഗ് (EUL) അംഗീകാരം സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുക

ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ച എന്നാൽ മതിയായ രേഖകൾ ഇല്ലാ എന്ന കാരണത്താൽ ഇത് നീണ്ട് പോവുകയായിരുന്നു.ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവാക്‌സിന് അംഗീകാരമില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം ലഭിച്ചാൽ കൊവാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അംഗീകാരം ലഭിക്കുന്നതിന് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :