അഭിറാം മനോഹർ|
Last Modified വെള്ളി, 12 നവംബര്‍ 2021 (13:00 IST)
ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരേ 77.8% ശതമാനം ഫലപ്രദമെന്ന് പഠനം. നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കോവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെപ്പ് കഴിഞ്ഞ് ഇത് ശരീരത്തിൽ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
നവംബര്‍ 2020- മെയ് 2021 കാലയളവിനുള്ളില്‍ 18-97 വയസ്സ് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ വാക്‌സിന്‍ ഉപയോഗിച്ചതിലൂടെയുള്ള മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും പഠനത്തിൽ പറയുന്നു.ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടത്തിയത്.