കൊറോണ; കേരളത്തിൽ എവിടെയൊക്കെയാണ് അവധി? മാറിയതെന്തെല്ലാം? - അറിഞ്ഞിരിക്കേണ്ട 25 കാര്യങ്ങൾ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (18:55 IST)
കോവിഡ് 19 കേരളത്തിൽ പടർന്നതോടെ സംസ്ഥാനത്താകെ അതീവ ജാഗ്രതയാണുള്ളത്. കേരളത്തിൽ നിരവധി കാര്യങ്ങളിൽ മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാനത്താകെ പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും നിയന്ത്രണം വന്നിരിക്കുകയാണ്. എന്തൊക്കെയാണ് മാറ്റിയത്, എവിടെയൊക്കെയാണ് അവധി തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

1. കേരളത്തിലെ എല്ലാ സ്കൂളുകളും കോളജുകളും 31 വരെ അടച്ചു.
2. 7–ആം ക്ലാസ് വരെ പരീക്ഷ റദ്ദാക്കി
3.
കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് മാർച്ച് 11 മുതൽ 20 വരെ അടച്ചിടും.
4. 20 വരെയുള്ള പിഎസ്‌സി പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന, സർവീസ് വെരിഫിക്കേഷൻ, ഉദ്യോഗാർഥികൾക്കു നേരിട്ടു നിയമന ശുപാർശ നൽകൽ എന്നിവ മാറ്റി.
5. ഈ മാസം 14ന് സിയാൽനടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു.
6. കേരള കലാമണ്ഡലത്തിൽ 16,18, 20, 21, 24 ദിവസങ്ങളിലായി നടത്താനിരുന്ന ഇന്റർവ്യൂകൾ എല്ലാം മാറ്റിവെച്ചു.
7. കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലാ 22 വരെ അടച്ചു.
8. കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവയ്‌ക്കു കീഴിലെ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ കോളജുകളിലും സർവകലാശാലാ പഠനവകുപ്പുകൾക്കും 31 വരെ അവധി. സർവകലാശാല ഹോസ്റ്റലുകളും പ്രവർത്തിക്കുന്നതല്ല.
9. ആങ്ങമൂഴി – ഗവി വഴിയുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തി.
10. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ
നിയന്ത്രണം. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.
11. വാഗമണ്ണിൽ 15 ദിവസത്തേക്ക് ബുക്കിങ് നിർത്തി വച്ചു.
12. സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും
ഈ മാസം 31 വരെ വിലക്ക്. പ്രകൃതിപഠന ക്യാംപുകൾ ഉൾപ്പെടെ റദ്ദാക്കി.
13. ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്.
14. ഇത്തവണ പമ്പ പ്രത്യേക സർവീസുകളും ഉണ്ടായിരിക്കില്ലെന്ന് കെ എസ് ആർ ടി സി.
15. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഉത്സവങ്ങൾ പൂർണമായും ഒഴിവാക്കും.
16. കലാപരിപാടികൾ ഒഴിവാക്കും, എല്ലാ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകൾ മാത്രമായി ചുരുങ്ങും.
17. ശനി, ഞായർ ദിവസങ്ങളിലെ കുർബാന ഒഴികെ ഓർത്തഡോക്സ് സഭയുടെ സമ്മേനങ്ങളും പ്രാർത്ഥനകളും ക്ലാസുകളും ഒഴിവാക്കി. കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി പകരം തലവണങ്ങുന്ന രീതി പാലിക്കാൻ തീരുമാനം.
18. സൺഡേ സ്കൂൾ, ആത്മീയ യോഗങ്ങൾ എന്നിവ ഒഴിവാക്കാൻ യാക്കോബായ സഭ തീരുമാനിച്ചു.
19. 31 തീയതി വരെ മദ്രസയ്ക്ക് അവധി. ഏപ്രിൽ 4, 5, 6 തീയതികളിൽ നടക്കാനിരിക്കുന്ന പരീക്ഷകളിൽ മാറ്റമില്ല.
20. ജനം കൂടുന്ന പരിപാടികൾ ഉണ്ടെങ്കിൽ മൈക്ക് അനുവദിക്കില്ലെന്ന് കളക്ടർമാർ അറിയിച്ച് കഴിഞ്ഞു.
21. ട്യൂഷൻ, സ്പെഷൽ, അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം.
22. അങ്കണവാടിക്കും അവധി. അങ്കണവാടി ഭക്ഷണം വീടുകളിലെത്തിക്കും.
23. മന്ത്രിമാർ പങ്കെടുക്കുന്നതുൾപ്പെടെ എല്ലാ പൊതുപരിപാടികളും മാറ്റും.
24. വിവാഹങ്ങൾ ചുരുങ്ങിയ രീതിയിൽ മാത്രം നടത്തണമെന്ന് അഭ്യർഥന. ആളുകൾ കൂടാനുള്ള സാധ്യത ഒഴിവാക്കണമെന്ന് നിർദേശം.
25. സിനിമ തിയേറ്ററുകൾ അടച്ചിട്ടു, ഷൂട്ടിംഗ് നിർത്തിവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :