ചിപ്പി പീലിപ്പോസ്|
Last Updated:
ബുധന്‍, 26 ഫെബ്രുവരി 2020 (21:42 IST)
ചൈനയില്‍
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2700 കടന്നു. ഹുബൈ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 95 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിത്. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേർ വീതവും മരിച്ചു. ഇതോടെ ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80,000 കടന്നു.
ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്. ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അവകാശപ്പെട്ടിരുന്നു. ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേർ ബുധനാഴ്ച മരിച്ചു.
ഇറാനില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 95 പേരില്‍ പുതിയതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പകര്‍ന്നതെന്നാണ് വിലയിരുത്തല്‍.