ചെന്നൈ ഐഐടി കോവിഡ് ഹോട്ട്‌സ്‌പോട്ടായി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (21:03 IST)
ചെന്നൈ: ചെന്നൈ ഐ.ഐ.ടികോവിഡ് 19
ഹോട്ട്‌സ്‌പോട്ടായി മാറി. ഇതുവരെ 71 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് അധികാരികള്‍ തീരുമാനിച്ചതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഞായറാഴ്ച 32 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെയും പരിശോധനയ്ക്ക് .വിധേയമാക്കുകയായിരുന്നു. 71 പേരില്‍ അഞ്ച് പേര്‍ ജീവനക്കാരും ബാക്കിയുള്ളവര്‍ വിദ്യാര്ഥികളുമാണ്.

ഇപ്പോള്‍ 774 വിദ്യാര്‍ത്ഥികളാണ് കാമ്പസിലുള്ളത്. കൃഷ്ണ, യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ്
അധികവും ബാധിച്ചത്. ഇതോടെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും റൂമില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം റൂമിലെത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :