ഡൽഹിയിൽ കൊവിഡ് വ്യാപനം സങ്കീർണമാകുന്നു, 24 മണിക്കൂറിനിടെ 3788 പേർക്ക് കൊവിഡ്

ന്യൂഡൽഹി| അഭിറാം മനോഹർ| Last Updated: വ്യാഴം, 25 ജൂണ്‍ 2020 (19:04 IST)
ഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുതൽ സങ്കീർണമാകുന്നു. ഇന്നലെ മാത്രം 3788 പേർക്കാണ് ഡൽഹിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 70,390 ആയി.

ഡൽഹിയിൽ ഉയർന മരണനിരക്കാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതും കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 2365 പേരാണ് ഡൽഹിയിൽ മാത്രം രോഗം ബാധിച്ച് മരിച്ചത്.അതേസമയം ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ നാളെ മുതൽ സെറോളജിക്കൽ സർവേ തുടങ്ങമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ ആറിനകം ഇരുപതിനായിരം സാമ്പിളുകള്‍ ശേഖരിച്ച് സർവ്വേ പൂർത്തിയാക്കാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :