അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂണ്‍ 2020 (07:15 IST)
ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കറ്റന്നു. നിലവിൽ 95.15 ലക്ഷം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിൽ മാത്രം 24.62 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.83 ലക്ഷം ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം 1.24 ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് ബ്രസീലിലാണ് 11.92 ലക്ഷം പേർക്ക് ബ്രസീലിൽ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ 53,874 മരണങ്ങൾ ബ്രസീലിൽ റിപ്പോർട്ട് ചെയ്‌തു.അതേസമയം യുകെയിൽ കൊവിഡിനെതിരായുള്ള വാക്‌സിൻ ഉപയോഗിച്ച് മനുഷ്യരിൽ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു.ലണ്ടനിലെ ഇംപീരിയല്‍ കോളജ് വികസിപ്പിച്ച വാക്സിന് പരീക്ഷണമാണ് രണ്ടാം ഘട്ടത്തത്തിലേക്ക് കടന്നിരിക്കുന്നത്.
300 സന്നദ്ധപ്രവർത്തകർ രണ്ടാം ഘട്ട വാക്‌സിൻ പരീക്ഷണത്തിൽ ഭാഗമാകും.നേരത്തേ, വാക്‌സിൻ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായതിനെ തുടർന്നാണ് മനുഷ്യരിലെ പരീക്ഷണഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
വാക്‌സിൻ ഉപയോഗിച്ചവരിൽ പ്രതിരോധ ശേഷി രൂപപ്പെടുന്നുണ്ടോ എന്നതും വാക്‌സിന്റെ സുരക്ഷിതത്വം എത്രമാത്രം ആണെന്നുള്ളതും രണ്ടാം ഘട്ടത്തിൽ വിലയിരുത്തപ്പെടും.