അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ 1.34 കോടി കഴിഞ്ഞു
- കൂടുതൽ ജോലിയും കുറഞ്ഞ കൂലിയും: ലോകരാജ്യങ്ങളിൽ ഇന്ത്യ അഞ്ചാമതെന്ന് റിപ്പോർട്ട്
- 'ഇങ്ങനെയുള്ള പിച്ചായിരുന്നെങ്കിൽ കുംബ്ലെയും ഹർഭജനുമെല്ലാം 1,000 വിക്കറ്റുകൾ വീഴ്ത്തിയേനെ'
- കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പിടികൂടി
- 'പിച്ചല്ല ബാറ്റ്സ്മാൻമാർ വരുത്തിയ പിഴവാണ് പ്രശ്നം, ഇരു ടീമിലെയും ബാറ്റ്സ്മാൻമാർ തിളങ്ങിയില്ല'
ഇന്ത്യ അഞ്ചുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി ശ്രീലങ്കയ്ക്ക് നല്കി
ഇന്ത്യ അഞ്ചുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി ശ്രീലങ്കയ്ക്ക് നല്കി. കഴിഞ്ഞ ദിവസമാണ് രണ്ടാം ഘട്ട വാക്സിന് ശ്രീലങ്ക സ്വീകരിച്ചത്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമാന്‍ഡാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി ചന്ന ജയസുമന വ്യാഴാഴ്ച വാക്സിന് വന്നതായും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞമാസം അഞ്ചുലക്ഷം ഡോസ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിന് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു.