1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. America asks people to avoid visiting india

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക

America
രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന കൊറോണ വൈറസാണ് ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്നതെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നാലും രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
 
അതേസമയം അത്യാവശ്യമായി ആര്‍ക്കെങ്കിലും യാത്ര ചെയ്യേണ്ടതുണ്ടെങ്കില്‍ തീര്‍ച്ചയായും രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചന്‍ ക്വാറന്റൈനില്‍