മീന്‍ അച്ചാര്‍

WEBDUNIA|
മീന്‍ അച്ചാറക്കിവച്ചാല്‍ ഊണിന് എപ്പോഴും മീന്‍ തിരയണ്ട. ഒരു കൈ നോക്കിയാലോ...

ചേര്‍ക്കേണ്ടവ:

മീന്‍ കഷണങ്ങളാക്കിയത്‌ ഒരു കിലോ
മുളകു പൊടി 2 സ്പൂണ്‍
വെളുത്തുള്ളി 6 അല്ലി
എണ്ണ ആവശ്യത്തിന്‌
മുളക്‌ ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
ഉപ്പ്‌, പാകത്തിന്‌

ഉണ്ടാക്കുന്ന വിധം:

കഷങ്ങളാക്കിയ മീന്‍ മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ഉപ്പും പുരട്ട്‌‍ കുറച്ച്‌ സമയം വയ്ക്കുക. ഒരു പാത്രത്തില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ മറ്റു ചേരുവകള്‍ അതിലിട്ട്‌‌ നല്ലവണ്ണം ചൂടാക്കുക. കരിയാതെ തീകുറച്ച് നന്നായി ഇളക്കിക്കൊടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരുന്ന മീന്‍ കഷണങ്ങള്‍ വെറും എണ്ണയിലിട്ട്‌‌ വറുത്തെടുക്കുക. വറുത്ത മീന്‍ കഷണങ്ങളും ചൂടാക്കിവച്ചിരിക്കുന്ന എണ്ണക്കൂട്ടും ചേര്‍ത്ത്‌ വീണ്ടും വറുത്തെടുക്കുക. എണ്ണ മുഴുവന്‍ വറ്റരുത്. കഷ്ണം വറുക്കുമ്പോള്‍ തന്നെ അച്ചറിനാവശ്യമായ എണ്ണ ബാക്കിയുണ്ടാകണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :