മിക്സഡ് കോക്കനട്ട് ഫിഷ് കുറുമ

WEBDUNIA|
മീന്‍ വിഭവങ്ങളില്‍ വ്യത്യസ്തത പകരാന്‍ ഇതാ മിക്സഡ് കോക്കനട്ട് ഫിഷ് കുറുമ.

ചേര്‍ക്കേണ്ടവ‍:

മീന്‍ 1/2 കിലോ
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
കുരുമുളകു പൊടി 1/4 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
സവാള മൂന്ന്
കാപ്സിക്കം രണ്ട്
പച്ചമുളക് രണ്ട്
മുളകുപൊടി 2 ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
തേങ്ങാപ്പാല്‍ 1 1/2 കപ്പ്
നാരങ്ങാനീര് 1/4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

മീന്‍ വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും പുരട്ടി അഞ്ചുമിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പുരട്ടിവച്ചിരിക്കുന്ന മീന്‍ വറുത്തുകോരുക. ഒരു ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകു വറക്കുക. ഇതിലേക്ക് സവാള, കാപ്സിക്കം, മുളകുപൊടി, പച്ചമുളക് ഇവ ചേര്‍ത്തു വഴറ്റുക. സവാള തവിട്ടു നിറമാകുമ്പോള്‍ വറുത്ത് മീന്‍ കഷ്ണങ്ങള്‍ ഓരൊന്നായി പെറുക്കിയിടുക. കറിയിലേക്ക് തേങ്ങാപ്പാലും ഒഴിച്ചിളക്കി ഉപ്പ് ക്രമീകരിച്ച് പാത്രം മൂടി ചെറുതീയില്‍ വേവിക്കുക. മീന്‍ നന്നായി വെന്തു കഴിയുമ്പോള്‍ നാരങ്ങാ നീര് ഒഴിച്ചിളക്കി വാങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :