ഒരു ‘ഗിന്നസ്’ ദോശയുണ്ടാക്കിയ കഥ!

മധുര| WEBDUNIA| Last Modified ചൊവ്വ, 21 ഫെബ്രുവരി 2012 (12:28 IST)
തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയില്‍ ഞായറാഴ്ച തയ്യാറാക്കിയ ദോശയുടെ നീളം എത്രയാണെന്നോ,48.2 അടി! ഇവിടെ സംഘടിപ്പിച്ച ഭക്‍ഷ്യമേളയുടെ ഭാഗമായാണ് ഭീമന്‍ ഉണ്ടാക്കിയത്. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ വേണ്ടിയായിരുന്നു ഒരു കൂട്ടം ഹോട്ടലുകാര്‍ ചേര്‍ന്ന് ദോശ ഉണ്ടാക്കിയത്.

നന്നായി മൊരിഞ്ഞ, രുചിയുള്ള ഈ വമ്പന്‍ ദോശ തയ്യാറാക്കാന്‍ 24 കിലോ മാവും മൂന്ന് ലിറ്റര്‍ എണ്ണയും വേണ്ടിവന്നു. തുടര്‍ന്ന് ഭ‌ക്‍ഷ്യമേളയ്ക്ക് എത്തിയവര്‍ സൌജന്യമായിത്തെന്നെ ദോശയുടെ രുചി ആസ്വദിച്ചു.

ദക്ഷിണേന്ത്യയുടെ ദോശപ്പെരുമ നേരിട്ടറിയാന്‍ വിദേശികളും എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :