സ്പെഷ്യല്‍ ഷാര്‍ജാ ഷേക്ക്

WEBDUNIA|
പേരു കൊണ്ട് അറബിയാണെങ്കിലും രുചിയിലും ഗുണത്തിലും ആള്‍ മുന്നിലാണ്...വേനല്‍ ചൂടില്‍ ആശ്വാസം പകരാന്‍ ഇതാ ഷാര്‍ജാ ഷേക്ക്.

ചേര്‍ക്കേണ്ടവ‍:

നന്നെ പഴുത്ത പഴം മൂന്ന്
ചോക്ക്‌ലേറ്റ് പൌഡര്‍ 3 ടീസ്പൂണ്‍
പാല്‍ നാലു കപ്പ്
പഞ്ചസാര 1/2 കപ്പ്
മിക്സഡ് ഫ്രൂട്ട് ജാം 2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

ചേരുവകളെല്ലാം കൂടി മിക്സിയിലടിച്ചെടുക്കുക. അത് ഒരു പാത്രത്തിലൊഴിച്ച് ചോക്‍ലേറ്റ് പൊടിച്ചതോ ചെറി അരിഞ്ഞതോ വച്ച് അലങ്കരിച്ചു വിളമ്പുക. ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ചു കഴിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :