ഏതൊരെണ്ണയും അമിതമായി ചൂടാക്കരുത്; എണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ജനുവരി 2023 (16:17 IST)
ഏതൊരെണ്ണയും അമിതമായി ചൂടാക്കരുത്. അത്തരത്തില്‍ അതികമായി ചൂട് നല്‍കുമ്പോള്‍ കൂടുതല്‍ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഉണ്ടാവുന്നു. അത് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ തന്നെയാണ് ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും അത്തരത്തില്‍ ഉപയൊഗിക്കുന്നത് ഭാവിയില്‍ കാന്‍സര്‍ വരുന്നതിനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.

എണ്ണയുടെ ഉപയോഗമാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. മിതമായ നിരക്കില്‍ മാത്രം എണ്ണുപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. എണ്ണ ഉപയോഗം കൂടുതലായാല്‍ കാലറി കൂടും.കൊഴുപ്പിന്റെ കാലറി മൂല്യം അന്നജത്തിന്റെ മൂന്നിരട്ടിയാണ്. അതിനാല്‍ തന്നെ പൊരിച്ച ആഹാരവസ്തുക്കളുടെ ഉപയോഗം ശ്രദ്ധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :