ശ്രീനു എസ്|
Last Updated:
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:23 IST)
കറിയില്‍ കുറച്ച് ഉപ്പ് കൂടിപ്പോകാറുണ്ട്. ഇത് കറിയുടെ സ്വാദിനെ സാരമായി ബാധിക്കും. ഉപ്പു കൂടിപ്പോയാല്‍ ചിലര്‍ കറിയെടുത്ത് കളയുകയും ചെയ്യും. എന്നാല്‍ കറിയില്‍ ഉപ്പ് കൂടിപ്പോയാല്‍ പരിഹാരമുണ്ട്. വെള്ളം ചേര്‍ക്കുന്ന രീതി സാധാരണ കാണാറുണ്ട്, എന്നാല്‍ ഗ്രേവിയില്‍ ഇത് ഫലം ചെയ്യില്ല.
ഉപ്പുകൂടിയ കറിയില്‍ തക്കാളിച്ചാറ് ചേര്‍ക്കുന്നത് നല്ലതാണ്. ഇങ്ങനെ തക്കാളി ചേര്‍ത്ത് കുറച്ച് നേരം വേവിച്ചാല്‍ ഉപ്പ് കുറയ്ക്കാം. കൂടാതെ വിനാഗിരിയും പഞ്ചസാരയും ചേര്‍ത്താലും ഉപ്പിന്റെ കാഠിന്യം കറിയില്‍ നിന്നകറ്റാന്‍ സാധിക്കും.