പച്ചമുട്ടയില്‍ മയോണൈസ് ഉണ്ടാക്കരുതേ...; കാരണം ഇതാണ്
രേണുക വേണു|
Last Updated:
ചൊവ്വ, 3 മെയ് 2022 (14:30 IST)
ഷവര്‍മയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് മയോണൈസ് ആണ്. ശരിയായ രീതിയില്‍ മയോണൈസ് പാകം ചെയ്തില്ലെങ്കില്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ വീടുകളില്‍ പോലും പച്ചമുട്ടയിലാണ് മയോണൈസ് ഉണ്ടാക്കുന്നത്. ഇത് ശരിയായ രീതിയല്ല.
സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. പച്ചമുട്ട ആരോഗ്യത്തിനു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് മയോണൈസ് ഉണ്ടാക്കാനുള്ള മുട്ട പാസ്ചറൈസ് ചെയ്യണം. പകുതിയെങ്കിലും വേവിച്ച മുട്ട ഉപയോഗിച്ച് വേണം മയോണൈസ് തയ്യാറാക്കാന്‍.