മയോണൈസ്

WEBDUNIA|
വൈവിധ്യങ്ങളായ ഭക്ഷണവിഭങ്ങള്‍ നിറഞ്ഞതാണ് കോന്‍റിനെന്‍റല്‍ ഭക്ഷണ ശൈലി. വളരെ ചുരുങ്ങിയ നേരം കൊണ്ട് തയാറാക്കാവുന്ന ഒട്ടേറേ വിഭങ്ങളുണ്ട് ഇക്കൂട്ടത്തില്‍. അത്തരത്തിലുള്ള ഒരു കോന്‍റിനെന്‍റല്‍ വിഭമാണ് ഇത്തവണ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. മയോണൈസ് എന്ന സ്വാദിഷ്ഠമായ വിഭവം.

ചേര്‍ക്കേണ്ടവ.

1 മുട്ട - രണ്ടെണ്ണം
2 സലാഡ് എണ്ണ - ഒരു കപ്പ്
3 കടുക് - ഒന്നര സ്പൂണ്‍
4 വിനാഗരി - ഒരു സ്പൂണ്‍
5 പഞ്ചസാര - രണ്ടു സ്പൂണ്‍
6 കുരുമുളക് - ഒരു സ്പൂണ്‍


ഉണ്ടാക്കേണ്ടവിധം

ചെറിയ പാത്രത്തില്‍ എണ്ണയും മുട്ടയും സംയോജിപ്പിച്ച് മെല്ലെ ഇളക്കുക. മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. വെളുത്തുള്ളിയുടെ സ്വാദ് ലഭിക്കണമെങ്കില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ക്കാം. നല്ല ചൂടായി കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം. മയോണൈസ് തയാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :