കൂണ്‍ സുപ്പ്

WEBDUNIA|
കൂണ്‍ വിഭവങ്ങള്‍ എത്രമാത്രം ആസ്വാദ്യകരമാണെന്നറിയുമോ? അറിയണമെങ്കില്‍ കഴിച്ച് നോക്കുക തന്നെ വേണം. കൂണ്‍ വിഭവങ്ങള്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു വ്യത്യസ്ത വിഭവം.

ചേര്‍ക്കേണ്ടവ.

കൂണ്‍ - 250 ഗ്രാം

സവാള - രണ്ടെണ്ണം

പാല്‍ - 250 എം എല്‍

കുരുമുളക് - ആറോ ഏഴോ

കരയാമ്പൂവ് - അഞ്ചെണ്ണം

വെണ്ണ - മൂന്ന് ടേബിള്‍സ്പൂണ്‍

മൈദ - ഒന്നര ടേബിള്‍സ്പൂണ്‍

പാല്‍പ്പാട - ഒരു കപ്പ്

ഉപ്പ് - പാകത്തിന്

കുരുമുളക് പൊടി - അര ടീസ്പൂണ്‍

ജാതിക്കപ്പൊടി - ഒരു നുള്ള്

ഉണ്ടാക്കേണ്ടവിധം.

കൂണ്‍ കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് നാലോ അഞ്ചോ കഷണങ്ങളായി മുറിക്കുക. സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ഇട്ട് ചൂടാ‍ക്കുക. ഇനി വേറൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. ഇനി നുറുക്കിയ കൂണും സവാളയും വെണ്ണയോട് ചേര്‍ക്കുക. ഇവ മൃദുവാകുന്നത് വരെ ചൂടാക്കുക. ശേഷം മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക.ഇനി പാല്‍ മെല്ലെ ഇതിലേക്കൊഴിച്ച് അഞ്ച് മിനിട്ട് ചൂടാക്കുക. മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി സൂപ്പ് രുചിച്ച് നോക്കുക. കൂടുതല്‍ പാലില്‍ ചൂടാക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാദ് ലഭിക്കും. പാല്‍പ്പാട, ഉപ്പ്, കുരുമുളക് പൊടി, ജാതിക്കപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :