കരീബിയൻ ചിക്കൻ ഒന്ന് പരീക്ഷിച്ചാലോ...

Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (17:29 IST)
കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ റസ്റ്റോറന്‍റില്‍ നിന്നു മാത്രമേ കഴിക്കാവൂ എന്നൊന്നുമില്ല. സ്വയം ഒരു കൈനോക്കാവുന്നതാണ്. ഇതാ കരീബിയന്‍ ചിക്കന്‍.

ചേര്‍ക്കേണ്ടവ:

ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ
എണ്ണ 1/2 കപ്പ്
പച്ചമുളക് 3-4
മല്ലിയില ആവശ്യത്തിന്
പഴുത്ത തക്കാളി 2
ഉപ്പ് 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്‍ 1/2 കപ്പ്
ചെറിയ ഉള്ളി 1 കപ്പ്

ഉണ്ടാക്കേണ്ടവിധം:

നന്നായി കഴുകിയ ചിക്കന്‍ നാരങ്ങാനീര്‍ ഒഴിച്ച് ഇളക്കിവയ്ക്കുക. നാരങ്ങാനീര് ചിക്കനില്‍ പിടിച്ചുകഴിഞ്ഞ് ഉപ്പ്, ഗാര്‍ലിക് പൌഡര്‍, സോയാ സോസ്, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളിയും തക്കാളിയും അരിഞ്ഞുവയ്ക്കുക. ഇവ ചിക്കന്‍ കൂട്ടില്‍ ഇളക്കി ചേര്‍ക്കുക. എണ്ണ തിളപ്പിച്ച് കഷ്ണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് വറുത്തെടുക്കുക. ചിക്കന്‍ കൂട്ട് പച്ചമുളക്, മല്ലിയില,എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ ചെറിയ തീയില്‍ കൂട്ട് വഴറ്റിയെടുക്കുക. ആവശ്യമെങ്കില്‍ വാങ്ങിയ ശേഷം കെച്ചപ്പ് ചേര്‍ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :