‘ജില്ല’ വിജയ് പടമല്ല, മോഹന്‍ലാല്‍ പടം!

WEBDUNIA|
PRO
‘ജില്ല’ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചിത്രം ജനുവരി 10നാണ് റിലീസ്. മോഹന്‍ലാലും വിജയും ഒന്നിക്കുന്ന സിനിമയില്‍ നായിക കാജല്‍ അഗര്‍വാളാണ്. സംവിധാനം നേശന്‍.

ആരാണ് ‘ജില്ല’ എന്ന സിനിമയുടെ താരം? ഇത് മോഹന്‍ലാല്‍ ചിത്രമോ വിജയ് ചിത്രമോ? സംശയം തീരെ വേണ്ട, പ്രത്യേകിച്ചും മോഹന്‍ലാല്‍ ആരാധകര്‍ക്ക്. ഇത് പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണ്!

ഇളയദളപതി വിജയ് തന്നെയാണ് ഇക്കാര്യം അംഗീകരിച്ചുതന്നിരിക്കുന്നത്. ജില്ലയുടെ ടൈറ്റില്‍ കാര്‍ഡില്‍ മോഹന്‍ലാലിന്‍റെ പേരായിരിക്കും ആദ്യം തെളിയുക. അതും ഇങ്ങനെ - “ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ ഭരത് ഡോ. മോഹന്‍ലാല്‍ ഇന്‍ - ജില്ല”.

അതിന് ശേഷമേ വിജയുടെ പേര് ടൈറ്റില്‍ കാര്‍ഡില്‍ എഴുതിക്കാണിക്കൂ. വിജയ് തന്നെയാണ് ‘ലാല്‍ സാറിന്‍റെ പേര് ആദ്യം വരണം’ എന്ന് നിര്‍ദ്ദേശിച്ചത്.

അല്ലെങ്കിലും, മോഹന്‍ലാല്‍ ആരാണെന്ന് വ്യക്തമായി അറിയാവുന്ന താരമാണല്ലോ വിജയ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :