സ്വീറ്റ് ഹാര്‍ട്ട്: അനൂപ് മേനോന്‍ - ജയസൂര്യ ടീം വീണ്ടും!

WEBDUNIA|
PRO
പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് അനൂപ് മേനോന്‍ - കൂട്ടുകെട്ട്. ഇവര്‍ ഒന്നിക്കുന്ന സിനിമകളൊക്കെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എന്തെങ്കിലും ഘടകങ്ങള്‍ അടങ്ങിയതായിരിക്കും. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ ഹിറ്റായതോടെ ഈ ടീമിനെ കേന്ദ്രമാക്കി ഒട്ടേറെ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളാണ് ഈ ടീമിന്‍റേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമകള്‍.

മറ്റൊരു പ്രൊജക്ടും അണിയറയില്‍ രൂപപ്പെട്ടുവരികയാണ്. സജി സുരേന്ദ്രനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജയസൂര്യയും അനൂപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ കൃഷ്ണ പൂജപ്പുര. ‘സ്വീറ്റ് ഹാര്‍ട്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സ്വീറ്റ് ഹാര്‍ട്ട് ഒരു കോമഡിച്ചിത്രമായിരിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒരു പെണ്‍കുട്ടിയും അവള്‍ക്ക് പ്രിയപ്പെട്ട രണ്ട് ചെറുപ്പക്കാരുടെയും കഥയാണിതെന്നാണ് ആദ്യ വിവരം.

അതേസമയം, സജി സുരേന്ദ്രന്‍ മറ്റൊരു സിനിമയുടെയും തിരക്കിലാണ്. ജയസൂര്യയായിരിക്കും ഈ സിനിമയിലെ നായകന്‍. കൃഷ്ണ പൂജപ്പുര തന്നെയാണ് തിരക്കഥ രചിക്കുന്നത്. സജി സുരേന്ദ്രന്‍ ഇതുവരെ സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളിലും ജയസൂര്യ അഭിനയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :