ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (16:11 IST)
ദസറാ കാലത്ത് സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റുകളില്‍ നടത്തിവരുന്ന മൃഗബലി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സൈന്യത്തിനു നല്‍കി. മൃഗബലി രാജ്യത്ത് നിയമം മൂലം നിരോധിച്ചത് ചൂണ്ടിക്കാണിച്ചാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
രാജ്യത്ത് മൃഗബലി നിരോധിച്ചിട്ടുള്ളതിനാലാണ് മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം സൈന്യത്തിന് നല്‍കിയിരിക്കുന്നത്. പോത്തിനെ കൊല്ലാന്‍ നിയമതടസമില്ല. എന്നാല്‍ അത് നിയമപരമായ രീതിയിലായിരിക്കണം. പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ര്‍ഖാ ആചാരത്തിന്റെ ഭാഗമായാണ് സൈന്യത്തിലെ ഗൂര്‍ഖാ റെജിമെന്റുകള്‍ കാലങ്ങളായി ദസറാ കാലത്ത് ഒരു പോത്തിനെ ബലികഴിക്കുന്നത്. രാജ്യത്ത് എല്ലായിടത്തുമുള്ള ഗൂര്‍ഖാ റെജിമെന്റുകളിലും ഈ പതിവുണ്ട്. ഇത്തവണ ദസറയ്ക്ക് മുമ്പായാണ് ഇത് അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്.