തിയേറ്ററുകളില്‍ കനത്ത പരാജയങ്ങളായി മാറിയ സിനിമകളായിരുന്നു മമ്മൂട്ടിയുടെ ബാല്യകാലസഖിയും ജയറാം - സുരേഷ്ഗോപി ടീമിന്റെ സലാം കാശ്മീരും. എന്നാല്‍ രണ്ട് സിനിമകള്‍ക്കും മികച്ച സാറ്റലൈറ്റ് റൈറ്റ് ആണ് ലഭിച്ചിരിക്കുന്നത് എന്നത് കൌതുകകരമാണ്. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ നാലുകോടി രൂപ നല്‍കിയാണ് ഒരു സ്വകാര്യ ചാനല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖിക്ക് ചാനല്‍ റൈറ്റായി ലഭിച്ചത് അഞ്ചുകോടി രൂപയാണ്.