വീണ്ടും അത്ഭുതം! ബാഹുബലി 2 വിറ്റത് 325 കോടിക്ക്! പ്രഭാസിന് പ്രതിഫലം 65 കോടി!

പ്രഭാസ്, രാജമൌലി, ബാഹുബലി, രാം ഗോപാല്‍ വര്‍മ, മമ്മൂട്ടി
Last Modified വ്യാഴം, 16 ജൂലൈ 2015 (17:47 IST)
വെറും അഞ്ചു ദിവസങ്ങള്‍ കൊണ്ട് 200 കോടി ക്ലബില്‍ ഇടം നേടിയ ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമായി മാറിയിരിക്കുകയാണ്. ഒപ്പം എസ് എസ് രാജമൌലി എന്ന സംവിധായകനും. എന്നാല്‍ രാജമൌലി കാഴ്ചവയ്ക്കുന്ന അത്ഭുതം ഇതുകൊണ്ടൊന്നും തീരുന്നില്ല. ബാഹുബലി 2യുടെ ബിസിനസ് 325 കോടി രൂപയ്ക്ക് നടന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് ഇതുസംബന്ധിച്ച ആദ്യസൂചനകള്‍ നല്‍കിയത്. ഒരു വലിയ കോര്‍പറേറ്റ് കമ്പനി ബാഹുബലിയുടെ രണ്ടാം ഭാഗം 325 കോടി രൂപയ്ക്ക് വാങ്ങിയെന്ന് രാമു ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല, പ്രതിഫലം വാങ്ങാതെ സിനിമയുടെ ഭാഗമായ നായകന്‍ പ്രഭാസിന് ലാഭവിഹിതമായി 65 കോടി രൂപയാണ് ലഭിച്ചതെന്നും രാമു ട്വീറ്റ് ചെയ്യുന്നു.

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂളിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ് രാജമൌലിയും സാബു സിറിളും സംഘവും. 2016 മധ്യത്തോടെ ബാഹുബലി 2 പ്രദര്‍ശനത്തിനെത്തും.

രണ്ടുഭാഗങ്ങളും ചേര്‍ത്ത് 250 കോടി രൂപയാണ് ബാഹുബലിയുടെ ബജറ്റ്. ആദ്യഭാഗം ഇത്രയും ദിവസങ്ങള്‍ കൊണ്ടുതന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായാണ് വിവരം. ആദ്യഭാഗത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് മാത്രം 25 കോടി രൂപയ്ക്കാണ് വിറ്റുപോയത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നൂറ്റമ്പതാം സിനിമ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ആ സിനിമയ്ക്ക് ഓട്ടോ ജോണി എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ രാജമൌലിയല്ലാതെ മറ്റാര് സംവിധാനം ചെയ്താലും ചിരഞ്ജീവിയുടെ നൂറ്റമ്പതാം സിനിമ അദ്ദേഹത്തിന്‍റെ പ്രജാരാജ്യം എന്ന പാര്‍ട്ടി പോലെ വലിയ അബദ്ധമായിരിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :