വിജയ് - വിക്രം പോരാട്ടം 2017ല്‍ ?

Vijay, Vikram, Shankar, Mammootty, Mohanlal, വിജയ്, വിക്രം, ഷങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍
Last Updated: ശനി, 28 നവം‌ബര്‍ 2015 (17:34 IST)
ഇളയദളപതി വിജയ്, ചിയാന്‍ വിക്രം എന്നീ താരരാജാക്കന്‍‌മാര്‍ ഒന്നിക്കുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയും വിക്രമും ഒന്നിച്ചുവരുന്നത്. എന്തിരന്‍ 2ന് ശേഷം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കും. തിരക്കഥാരചന ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

വിജയുടെ വില്ലനായായിരിക്കും ഈ സിനിമയില്‍ വിക്രം അഭിനയിക്കുകയെന്ന് സൂചനയുണ്ട്. എന്നാല്‍ വിജയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന വില്ലന്‍‌വേഷത്തിന്, കഥ കേട്ടയുടന്‍ വിക്രം സമ്മതം മൂളിയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്തിരന്‍ 2ല്‍ രജനികാന്തിന്‍റെ വില്ലനായി ഒരു സമയത്ത് വിക്രമിനെ പരിഗണിച്ചിരുന്നു. പിന്നീട്, പ്രൊജക്ട് കുറച്ചുകൂടി വലുതായി ആലോചിച്ചപ്പോള്‍ വിക്രമിന്‍റെ സ്ഥാനത്ത് അര്‍‌ണോള്‍ഡ് ഷാര്‍സനൈഗര്‍ വന്നു. ഇപ്പോള്‍ അര്‍ണോള്‍ഡിനെ മാറ്റി മറ്റൊരു ഹോളിവുഡ് താരത്തെ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷങ്കര്‍.

ഷങ്കറിന്‍റെ അന്ന്യന്‍, ഐ എന്നീ സിനിമകളില്‍ വിക്രം നായകനായിരുന്നു. ത്രീ ഇഡിയറ്റ്സിന്‍റെ റീമേക്ക് ‘നന്‍‌പന്‍’ എന്ന പേരില്‍ തമിഴിലേക്ക് ഷങ്കര്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയ് ആയിരുന്നു നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :