Last Modified ബുധന്‍, 25 നവംബര്‍ 2015 (20:03 IST)
ഇളയദളപതി വിജയ് അഭിനയിക്കുന്ന അമ്പത്തൊമ്പതാം ചിത്രത്തിന് ‘തെറി’ എന്ന് പേരിട്ടു. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിജയ്ക്ക് മൂന്ന് കഥാപാത്രങ്ങളാണ്‍` ഉള്ളത്. അതില്‍ ഒന്ന് പൊലീസ് വേഷമാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.
ഈ ചിത്രത്തില്‍ വിജയ്ക്ക് പ്രതിഫലം 30 കോടി രൂപയാണ്. കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ‘തെറി’ 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സമാന്തയും എമി ജാക്സണുമാണ് നായികമാര്‍. ഗോവയില്‍ ഇപ്പോള്‍ ഈ സിനിമയുടെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.
‘രാജാ റാണി’ എന്ന മെഗാഹിറ്റ് ഒരുക്കിയ അറ്റ്‌ലീയുടെ ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രഭു, രാധിക, സംവിധായകന്‍ മഹേന്ദ്രന്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടി മീനയുടെ മകളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കടുത്ത വിജയ് ആരാധകനാണ് അറ്റ്‌ലീ. ആദ്യചിത്രം വിജയെ നായകനാക്കി ചെയ്യണമെന്നായിരുന്നു അറ്റ്‌ലീയുടെ ആഗ്രഹം. എന്നാല്‍ അതിനുപറ്റിയ ഒരു കഥ ശരിയാക്കാന്‍ അന്ന് കഴിഞ്ഞില്ല. അതോടെ രാജാറാണി അറ്റ്‌ലിയുടെ ആദ്യ ചിത്രമായി.
ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രണ്ടുഗാനങ്ങള്‍ വിജയ് തന്നെ ആലപിക്കുന്നു. ജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രഹണം.