അടുത്ത വേനൽക്കാലത്ത് അടിപൊളി സൂര്യ !

Suriya, Vikram, Ajith, Vijay, Dileep, Gautham Menon, സൂര്യ, വിക്രം, വിജയ്, അജിത്, ദിലീപ്, ഗൗതം മേനോൻ
Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (19:06 IST)
തമിഴ് സൂപ്പർസ്റ്റാർ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റിപ്പോകുന്നത് അടുത്തകാലത്ത് നമ്മൾ കണ്ടതാണ്. വളരെ ശ്രദ്ധയോടെ തന്റെ കരിയർ മുമ്പോട്ടുകൊണ്ടുപോകുന്ന ഒരു താരമായിട്ടും സൂര്യയ്ക്ക് ചുവടുപിഴച്ചു. അഞ്ചാൻ, മാസ് തുടങ്ങിയ സിനിമകൾ ബോക്‌സോഫീസിൽ കനത്ത പരാജയങ്ങളായി. അതോടെ സൂര്യയുടെ താരമൂല്യത്തിലും വമ്പൻ ഇടിവുണ്ടായി.

എന്തായാലും സംഭവിച്ച പാകപ്പിഴകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതാണ് സൂര്യയുടെ രീതി. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ച ശേഷമാണ് പുതിയ സിനിമകൾക്ക് ഡേറ്റ് നൽകുന്നത്. ഗൗതം വാസുദേവ് മേനോനുമായി വീണ്ടും ഒന്നിക്കാനുള്ള നടപടികളും സൂര്യ കൈക്കൊണ്ടുകഴിഞ്ഞു.

എന്തായാലും 2016 വേനൽക്കാലത്ത് സൂര്യ തന്റെ പുതിയ മുഖവുമായി വരുകയാണ്. '24' എന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് വരുന്ന സമ്മറിൽ സൂര്യയുടെ സമ്മാനം. ചിത്രത്തിൽ സൂര്യയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചേരുവകളെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 'യാവരും നലം' എന്ന സൂപ്പർ ത്രില്ലർ നൽകിയ സംവിധായകൻ വിക്രം കെ കുമാറാണ് ചിത്രം ഒരുക്കുന്നത്. സാക്ഷാൽ എ ആർ റഹ്‌മാനാണ് സംഗീതം.

ഈ സിനിമയ്ക്ക് പിന്നിൽ മറ്റൊരു കഥയുണ്ട്. ഇത് ആദ്യം വിക്രമിനെ നായകനാക്കി ചെയ്യാനിരുന്നതാണ്. എല്ലാ കാര്യങ്ങളും തീരുമാനമായ ശേഷം അവസാന നിമിഷം വിക്രം ഈ പ്രൊജക്ടിൽ നിന്ന് പിൻമാറുകയായിരുന്നു. അതുകൊണ്ടുതന്നെ, 24 വൻ ഹിറ്റാകുകയാണെങ്കിൽ അത് വിക്രമിന് ലഭിക്കുന്ന കനത്ത തിരിച്ചടിയായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :