രഞ്ജിത് ചിത്രം മാറ്റിവച്ചു, മോഹന്‍ലാലിന്‍റെ ഡേറ്റ് മിസ്റ്റര്‍ ഫ്രോഡിന്!

PRO
മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കാനിരുന്ന സിനിമയാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ജി ഫോര്‍ ഗോള്‍ഡ്’. എന്നാല്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് പിന്നീട് രഞ്ജിത് തന്നെ അറിയിച്ചിരുന്നു. തിരക്കഥ എഴുതി വന്നപ്പോള്‍ മഞ്ജുവിനും പൃഥ്വിരാജിനും അഭിനയിക്കാന്‍ മാത്രം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലില്ല എന്നായിരുന്നു രഞ്ജിത് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ കേള്‍ക്കുന്നത് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവച്ചു എന്നാണ്. എന്ന് ഈ സിനിമ തുടങ്ങാനാകും എന്നതിനെക്കുറിച്ച് ഒരുവിവരവും രഞ്ജിത്തോ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരോ വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ഈ പ്രൊജക്ട് സംഭവിക്കുമോ എന്നും ഉറപ്പില്ല.

കഥ വേണ്ട രീതിയില്‍ വികസിക്കാത്തതാണ് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് വിവരം. രഞ്ജിത്തിനോ മോഹന്‍ലാലിനോ തൃപ്തികരമായ ഒരു നിലയിലേക്ക് ഈ സിനിമയുടെ കഥ വളര്‍ന്നില്ലത്രേ. ഏറെ സമയമെടുത്ത് കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ചിത്രം തുടങ്ങുന്നതാവും ഉചിതം എന്ന് തിരിച്ചറിഞ്ഞാണ് പ്രൊജക്ട് മാറ്റിയതെന്ന് കേള്‍ക്കുന്നു.

WEBDUNIA|
രഞ്ജിത്തിന്‍റെ കഴിഞ്ഞ ചിത്രം ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ തിയേറ്ററുകളില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആ അനുഭവം പാഠമായി മുന്നിലുള്ളതുകൊണ്ടാണ് മോഹന്‍ലാല്‍ പ്രൊജക്ടിന് വേണ്ടി രഞ്ജിത് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :