Last Modified വെള്ളി, 2 സെപ്റ്റംബര്‍ 2016 (17:59 IST)
മോഹന്‍ലാല്‍ നായകനായ ‘ജനതാ ഗാരേജ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു. ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 25 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണിത്. രണ്ടായിരത്തിലധികം സ്ക്രീനില്‍ നിന്നാണ് ഈ കൂറ്റന്‍ കളക്ഷന്‍ ജനതാ ഗാരേജ് സ്വന്തമാക്കിയത്.
കേരളത്തില്‍ മാത്രം 200ലധികം തിയേറ്ററുകളിലാണ് ജനതാ ഗാരേജ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയിലെ പെയ്ഡ് പ്രിവ്യു ഷോകളില്‍ നിന്നുമാത്രം നാലുകോടിയോളം രൂപ കളക്ഷന്‍ നേടിയതായാണ് വിവരം.
വിദേശത്ത് 400 സ്ക്രീനുകളിലാണ് ജനതാ ഗാരേജ് പ്രദര്‍ശിപ്പിക്കുന്നത്. ആന്ധ്ര - തെലങ്കാന സംസ്ഥാനങ്ങളില്‍ മാത്രം 1000 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂനിയര്‍ എന്‍ ടി ആറും ഈ സിനിമയിലെ ഒരു നായകനാണ്. കൊരട്ടാല
ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ സമാന്തയും നിത്യാ മേനോനുമാണ് നായികമാര്‍.