മമ്മൂട്ടി ഇനി എത്രനാള്‍ നായകനായി തുടരും?

മമ്മൂട്ടി വീഞ്ഞുപോലെയാണ്!

Mammootty, Mohanlal, Thoppil Joppan, Kasaba, Dileep, Pulimurugan, Pinarayi Vijayan, Vismayam, Sreenivasan, Malayalam Cinema, Megastar, Complete Actor,    മമ്മൂട്ടി, മോഹന്‍ലാല്‍, തോപ്പില്‍ ജോപ്പന്‍, കര്‍ണന്‍, ദിലീപ്, ജോഷി, പിണറായി വിജയന്‍, രണ്‍ജി പണിക്കര്‍, ഉമ്മന്‍‌ചാണ്ടി, ശ്രീനിവാസന്‍, ലോഹിതദാസ്, അടൂര്‍, മലയാള സിനിമ, മെഗാസ്റ്റാര്‍, മമ്മൂട്ടി ടൈംസ്, ജയറാം, കിംഗ്, ഇന്നസെന്‍റ്
Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (18:02 IST)
ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു തിരിച്ചുപോക്ക് മമ്മൂട്ടിക്കുണ്ടായിട്ടില്ല. അദ്ദേഹം മലയാളിയുടെ നായകസങ്കല്‍പ്പത്തിന് ഏറ്റവും പൂര്‍ണത നല്‍കിയ നടനാണ്. അതുകൊണ്ടുതന്നെ സ്നേഹസമ്പന്നനായ കുടുംബനാഥനായും വല്യേട്ടനായും രോഷാകുലനായ യുവാവായും പൊലീസ് ഉദ്യോഗസ്ഥനായും കളക്ടറായും അഭിഭാഷകനായും രാഷ്ട്രീയനേതാവായും പ്രണയനായകനായും ഗുണ്ടയായും അധോലോക നായകനായും കള്ളനായും കാര്യസ്ഥനായും മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു.

അടുത്തിടെ ‘കസബ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ചില ഡയലോഗുകള്‍ സ്ത്രീവിരുദ്ധമായിപ്പോയി എന്നത് വലിയ വാര്‍ത്തയും ചര്‍ച്ചയുമായതാണ്. കേസ് വരെ ഉണ്ടായി. ഏതെങ്കിലും ഒരു സിനിമയിലെ ഏതെങ്കിലും ഒരു ഡയലോഗ് സ്ത്രീവിരുദ്ധമായിപ്പോയി എന്നതല്ല വിഷയം. അങ്ങനെ ധാരാളം ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട് മലയാളത്തില്‍. ഒരു മമ്മൂട്ടിച്ചിത്രത്തില്‍ നിന്ന് അങ്ങനെ ഒരു കാര്യം മലയാളികള്‍ പ്രതീക്ഷിക്കുന്നില്ല. കാരണം, മമ്മൂട്ടിക്ക് മലയാളികളുടെ ഹൃദയത്തിനുള്ളിലാണ് സ്ഥാനം. മലയാളത്തിനും മനുഷ്യത്വത്തിനും അപ്രിയമായ ഒരു ചലനം പോലും മമ്മൂട്ടിയില്‍ നിന്നുണ്ടാകും എന്നവര്‍ പ്രതീക്ഷിക്കുന്നില്ല.

മമ്മൂട്ടി ഇനിയെത്രകാലം നായകനായി തുടരും എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അദ്ദേഹത്തിന് ഇഷ്ടമുള്ള കാലം വരെ. മമ്മൂട്ടി ആഗ്രഹിക്കുന്ന കാലം വരെ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അദ്ദേഹം തന്നെയായിരിക്കും നായകന്‍. അത് 90 വയസുള്ള കഥാപാത്രമായാലും. ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട് - “ഇപ്പോള്‍ നായകനിരയിലുള്ള ആരുടെയും അച്ഛനായി ഞാന്‍ അഭിനയിക്കാം. പക്ഷേ ഞാനായിരിക്കും നായകന്‍”.

പ്രായമേറുന്തോറും മമ്മൂട്ടിയുടെ തിളക്കം കൂടുകയാണ്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് മധുരവും വീര്യവുമേറുന്നതുപോലെ. മമ്മൂട്ടിച്ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നു. വരാന്‍ പോകുന്ന അവതാരങ്ങള്‍ക്കായി പ്രേക്ഷകര്‍ മനസില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. തോപ്പില്‍ ജോപ്പനായി, കര്‍ണനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :