മമ്മൂട്ടിച്ചിത്രത്തിന് പേര് ‘വമ്പന്‍’, സംവിധാനം രഞ്ജിത്!

രഞ്ജിത് - മമ്മൂട്ടിച്ചിത്രം ‘വമ്പന്‍’

Renjith, Mammootty, Mohanlal, Renji Panicker, Shaji Kailas, Joshiy,   രഞ്ജിത്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, ജോഷി
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (16:12 IST)
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വമ്പന്‍ എന്ന് പേരിട്ടു. ഒക്ടോബറിലാണ് ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

പതിവില്‍ നിന്ന് വ്യത്യസ്തമായി രഞ്ജിത്തിന്‍റെ ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും വമ്പന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കസബയ്ക്ക് ശേഷം മമ്മൂട്ടിയുടെ മാസ് കഥാപാത്രത്തെയും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. തകര്‍പ്പന്‍ ഡയലോഗുകളും ഈ സിനിമയുടെ പ്രത്യേകതയായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :