മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്നു, ഇതിനേക്കാള്‍ വലിയ മാസ് എന്തുണ്ട്? !

മോഹന്‍ലാലും രജനികാന്തും ഒരുമിച്ച് വരുന്നു!

Mohanlal, Rajanikanth, Kabali, Kasaba, Mammootty, Aasirvaad, Renjith, മോഹന്‍ലാല്‍, രജനികാന്ത്, കബാലി, കസബ, മമ്മൂട്ടി, ആശീര്‍വാദ്, രഞ്ജിത്
Last Modified ബുധന്‍, 20 ജൂലൈ 2016 (14:27 IST)
മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്നു. ‘ആഹാ... എത്ര ഗംഭീരമായ വാര്‍ത്ത’ എന്നല്ലേ ആലോചിക്കുന്നത്. അങ്ങനെ ഒരു സംഭവമുണ്ടായാല്‍ അതിനേക്കാള്‍ വലിയ മാസ് എന്താണ്? എന്നാല്‍ നിലവില്‍ അത്രമാത്രം ആഹ്ലാദിക്കേണ്ട ആവശ്യമൊന്നുമില്ല. ഇരുവരും ഒന്നിക്കുന്ന ഒരു പ്രൊജക്ടിനെപ്പറ്റിയല്ല പറഞ്ഞുവരുന്നത്.

രജനിയുടെ കബാലി മോഹന്‍ലാല്‍ ആണല്ലോ കേരളത്തില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അക്കാര്യത്തേക്കുറിച്ചാണ് പറയുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാറിന്‍റെ സിനിമ റിലീസ് ചെയ്യുന്നതിനേക്കാള്‍ ഗ്രാന്‍ഡായാണ് മോഹന്‍ലാല്‍ കേരളത്തില്‍ ‘കബാലി’ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള തൊടുപുഴ ആശീര്‍വാദില്‍ നാലുസ്ക്രീനിലും 22ന് കബാലി പ്രദര്‍ശിപ്പിക്കും.

കേരളത്തില്‍ 300 തിയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്യുന്നത്. 22ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഷോ. റിസര്‍വേഷന്‍ വഴിയാണ് പരമാവധി ടിക്കറ്റുകളും നല്‍കുക. തമിഴ്നാട്ടില്‍ ആദ്യ ആഴ്ചയിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു കഴിഞ്ഞതിനാല്‍ കബാലി കാണാന്‍ കേരളത്തിലേക്ക് തമിഴരുടെ ഒഴുക്ക് ശക്തമാകും. അതുകൂടി മുന്നില്‍ കണ്ടാണ് 300 തിയേറ്ററുകളില്‍ കബാലി പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വന്‍ പൊലീസ് സന്നാഹമാണ് കബാലി റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് കേരളത്തിലെ തിയേറ്ററുകളില്‍ ഒരുക്കുന്നത്. റിസര്‍വ് ചെയ്ത ടിക്കറ്റ് കാണിച്ചാല്‍ മാത്രമേ തിയേറ്റര്‍ കോമ്പൌണ്ടിലേക്ക് പോലും പ്രവേശനം ലഭിക്കുകയുള്ളൂ.

ഇത് രജനികാന്ത് എന്ന സൂപ്പര്‍താരത്തിന് മോഹന്‍ലാല്‍ നല്‍കുന്ന ആദരം കൂടിയാണ്. കേരളത്തില്‍ കബാലിയുടെ റിലീസ് ഇത്രമാത്രം ഗംഭീരമാക്കാന്‍ മോഹന്‍ലാല്‍ നടത്തുന്ന ശ്രമങ്ങളെ അത്ഭുതത്തോടെയാണ് രജനികാന്തും നോക്കിക്കാണുന്നത്. മുമ്പ് രജനികാന്ത് സിനിമകള്‍ കാണാന്‍ കേരളത്തിലെ രജനി ആരാധകര്‍ മാത്രമായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഇത്തവണ മോഹന്‍ലാല്‍ ആരാധകരും പൂര്‍ണമായും കബാലി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്.

എട്ടരക്കോടി രൂപയ്ക്കാണ് മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്. ഇത് കേരളത്തില്‍ ഒരു അന്യഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിതരാണാവകാശത്തുകയാണ്.

മോഹന്‍ലാലിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണ് രജനികാന്ത്. തേന്‍‌മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീമേക്കുകളിലൂടെ തമിഴ്നാട്ടില്‍ രജനികാന്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും കബാലി വിതരണത്തിനെടുത്തതോടെ മോഹന്‍ലാലുമായി ഒരു പ്രത്യേക സൌഹൃദം രജനിക്ക് ഉണ്ടായിരിക്കുകയാണ്. മോഹന്‍ലാലും രജനിയും ഒരുമിക്കുന്ന ഒരു തമിഴ് സിനിമ പ്രതീക്ഷിക്കാനാകുമെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.

നേരത്തേ മമ്മൂട്ടിയും രജനിയും ഒരുമിച്ച ‘ദളപതി’ തമിഴകവും കേരളവും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ശിവാജിയില്‍ രജനികാന്തിന് വില്ലനാകാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതാണെങ്കിലും അത് മോഹന്‍ലാല്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ...

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ ...

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി
കോഴിക്കോട്: തന്നെയും മറ്റ് കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...