aparna shaji|
Last Modified ബുധന്‍, 20 ജൂലൈ 2016 (14:09 IST)
രജനീകാന്തിന്റെ ബിഗ് ബജറ്റ് ചിത്രമായ കബാലി ജൂലൈ 22ന് തീയേറ്ററുകളിൽ എത്തുമ്പോൾ തലൈവർക്കൊപ്പം പാപ്പനും വർക്കിയും തീയേറ്ററിൽ എത്തും. കബാലി വിമാനത്തിൽ വരുമ്പോൾ പാ.വ ഓട്ടോയിൽ വരുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
അനൂപ് മേനോനും മുരളീഗോപിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പാവയും റിലീസ് ചെയ്യുന്നത് ജൂലൈ 22ന് തന്നെ. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വാർദ്ധക്യ ജീവിതം നയിക്കുന്ന പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചുമുള്ള കഥയാണ് പാ.വ പറയുന്നത്.
തലൈവർക്കൊപ്പം എത്തുന്നു പാപ്പനും വർക്കിയും എന്ന തലക്കെട്ടോടെ ഒരു ചിത്രം സംവിധായകനും മുരളിഗോപിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിലെ പൊടിമീശ മുളയ്ക്കണ കാലം എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)