13 വര്‍ഷത്തിനിടെ 6 സിനിമയെടുത്തു, എങ്കിലും മോഹന്‍ലാലിനൊപ്പമുള്ള ഈ സിനിമയാണ് സിനിമ!

മോഹന്‍ലാലില്‍ നിന്ന് പലതും പഠിച്ചെന്ന് സംവിധായകന്‍ !

Mohanlal, Gowthami, Gauthami, Kamalhasan, Vismayam, Manamantha, Mammootty, Kasaba,  മോഹന്‍ലാല്‍, ഗൌതമി, കമല്‍ഹാസന്‍, വിസ്മയം, മനമന്ത, മമ്മൂട്ടി, കസബ
Last Modified ബുധന്‍, 20 ജൂലൈ 2016 (13:05 IST)
ചന്ദ്രശേഖര്‍ യേലേട്ടി തെലുങ്കിലെ വലിയ സംവിധായകനാണ്. ആദ്യ രണ്ടുചിത്രങ്ങളിലൂടെ ദേശീയ അവാര്‍ഡും നന്ദി പുരസ്കാരങ്ങളും വാരിക്കൂട്ടിയ സംവിധായകന്‍. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡുകള്‍ പലതവണ നേടിയ ആള്‍. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി തെലുങ്കിലും മലയാളത്തിലുമായി ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചന്ദ്രശേഖര്‍.

തെലുങ്കില്‍ ‘മനമന്ത’ എന്നും മലയാളത്തില്‍ വിസ്മയം എന്നുമാണ് ചിത്രത്തിന് പേര്. 13 വര്‍ഷത്തിനിടെ ആറുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പമുള്ള ഈ സിനിമയുടെ അനുഭവം അവിസ്മരണീയമാണെന്ന് ചന്ദ്രശേഖര്‍ പറയുന്നു.

മോഹന്‍ലാലിന്‍റെ അസാധാരണമായ അഭിനയശേഷിയും താരപദവിയും ‘വിസ്മയ’ത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതിന് കാരണമായെന്ന് ചന്ദ്രശേഖര്‍ പറയുന്നു. അവിശ്വസനീയമാണ് അഭിനയകലയോടുള്ള മോഹന്‍ലാലിന്‍റെ സമര്‍പ്പണം. അദ്ദേഹവുമായി ജോലി ചെയ്തതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു - ചന്ദ്രശേഖര്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും മികച്ച നടനായും സൂപ്പര്‍ താരമായും കണക്കാക്കുന്നതെന്ന് ബോധ്യപ്പെട്ടെന്നും ചന്ദ്രശേഖര്‍ യേലേട്ടി പറയുന്നു. ഗൌതമിയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായിക. ഓഗസ്റ്റ് അഞ്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :