മിസ്റ്റര്‍ ഫ്രോഡില്‍ സുരേഷ്ഗോപിയില്ല, മോഹന്‍ലാല്‍ തിരക്കഥ വായിക്കുന്നു!
WEBDUNIA|
PRO
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി. ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മോഹന്‍ലാല്‍ പൂര്‍ണമായ തിരക്കഥ വായിക്കും. നേരത്തേ ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍റെ സെറ്റിലെത്തി ഉണ്ണിക്കൃഷ്ണന്‍ ഈ സിനിമയുടെ വണ്‍ലൈന്‍ മോഹന്‍ലാലിന് നല്‍കിയിരുന്നു. വണ്‍ലൈന്‍ വായിച്ച് ഏറെ ഇഷ്ടമായതോടെയാണ് പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ അനുമതി നല്‍കിയത്.
ഈ പ്രൊജക്ടിനെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് സുരേഷ്ഗോപി ഈ സിനിമയില്‍ അഭിനയിക്കില്ല. മോഹന്‍ലാലിനൊപ്പം നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ സുരേഷ്ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍ ഷങ്കറിന്‍റെ തമിഴ് ചിത്രം ‘ഐ’യുടെ തിരക്കുകളും കോടീശ്വരന്‍ എന്ന ടി വി പ്രോഗ്രാമിന്‍റെ തിരക്കുകളും കാരണം ഈ പ്രൊജക്ടുമായി സഹകരിക്കാന്‍ സുരേഷ്ഗോപിക്ക് കഴിഞ്ഞില്ല. മറ്റൊരു പ്രമുഖ താരം ആ വേഷത്തിലെത്തും.
മിസ്റ്റര്‍ ഫ്രോഡിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി മൂന്ന് മാസത്തെ സമയം ആവശ്യമുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിംഗ് തീയതി തീരുമാനിക്കും.
ലോക്പാലുമായി സമാനത കണ്ടതിനെ തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡിന്‍റെ കഥയിലും തിരക്കഥയിലും ബി ഉണ്ണികൃഷ്ണന്‍ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന പ്രൊജക്ടായിരുന്നു മിസ്റ്റര്‍ ഫ്രോഡ്. എന്നാല്‍ ലോക്പാല്‍ റിലീസാകുകയും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മിസ്റ്റര്‍ ഫ്രോഡ് മാറ്റിവയ്ക്കുകയായിരുന്നു.
ഒറ്റയാനും രസികനും കുടിലബുദ്ധിക്കാരനുമായ ഫ്രോഡായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തന്‍റെ ഏറ്റവും അവസാനത്തെ ചതിപ്രയോഗം ഏറ്റവും കൃത്യതയോടെ നടത്താന്‍ ദൃഢനിശ്ചയം ചെയ്ത അയാളുടെ നീക്കങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘One Man... Many Faces' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍.
റഷ്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെങ്കിലും പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ചിത്രീകരിക്കാനാണ് ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരിഭാഗവും കേരളത്തില്‍ ചിത്രീകരിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്‍റെ ചില രംഗങ്ങള്‍ മൈസൂര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും.