chennai|
Last Modified ശനി, 31 മെയ് 2014 (15:17 IST)
മമ്മൂട്ടി ചിത്രമായ ഫാന്റത്തില്‍
നിഷാന്ത് സാഗറിന്റെ കാമുകിയായി അഭിനയിച്ച
മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. ഇതേ തുടര്‍ന്ന് അഭിനയ ജീവിതം നിര്‍ത്തിയെന്നും താരം പറഞ്ഞു.
വൈകാതെ മുസ്ലീം സമുദായത്തില്‍നിന്ന് താന്‍ വിവാഹം ചെയ്യുമെന്നും മോണിക്ക അറിയിച്ചു. ഇതുവരെ എഴുപതോളം സിനിമകളില്‍ വേഷമിട്ടശേഷമാണ് മോണിക്കയുടെ വിടവാങ്ങല്‍ . ഇസ്ലാമിക പ്രമാണങ്ങളിലും ആചാരങ്ങളിലും നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ജീവിത വഴി തെരഞ്ഞെടുത്തതെന്ന് അവര്‍ പറഞ്ഞു.
ഗ്രാമീണ പെണ്‍കുട്ടിയായി തമിഴില്‍ തിളങ്ങിയ മോണിക്ക അടുത്തകാലത്തായി അവസരം തീരെ കുറഞ്ഞതിനെ തുടര്‍ന്ന് ഗ്‌ളാമര്‍ വേഷത്തിലേക്ക് മാറി പരീക്ഷണം നടത്തിയിരുന്നു. പക്ഷേ ഗ്ലാമര്‍ വേഷത്തിലും മോണിക്കയ്ക്ക് തിളങ്ങാന്‍ സാധിച്ചില്ല.