ധനുഷും ശ്രുതിഹാസനും ചുണ്ടുകള്‍ പങ്കുവയ്ക്കുന്നു!

WEBDUNIA|
PRO
ധനുഷും ശ്രുതിഹാസനും ഒന്നിക്കുന്ന ‘3’ എന്ന ചിത്രം ഷൂട്ടിംഗിനുമുമ്പേ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതാണ്. അമല പോള്‍ അഭിനയിക്കാമെന്ന് സമ്മതിച്ച ശേഷം ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയതും പിന്നീട് ശ്രുതി ഹാസന്‍ നായികയായതുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു. മാത്രമല്ല രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യാ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമലഹാസന്‍റെ മകള്‍ നായികയാകുന്നു എന്ന പ്രത്യേകതയും കൌതുകം സൃഷ്ടിച്ചു.

എന്തായാലും ‘3’ എന്ന പ്രൊജക്ടിനെപ്പറ്റി ഉയര്‍ന്നിരിക്കുന്ന പുതിയ വാര്‍ത്തകളും ശ്രദ്ധേയമാണ്. ഈ ചിത്രത്തില്‍ ധനുഷും ശ്രുതി ഹാസനും തമ്മിലുള്ള ലിപ്‌ലോക്ക് ചുംബന രംഗങ്ങളുണ്ട് എന്നതാണ് പുതിയ വിവരം. ധനുഷിന്‍റെ ഭാര്യ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇങ്ങനെയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ചാണ് കോടമ്പാക്കം അടക്കം പറയുന്നത്.

എന്നാല്‍, തങ്ങള്‍ പ്രൊഫഷണലുകളാണെന്ന് ഐശ്വര്യാ ധനുഷ് പറയുന്നു. കഥയ്ക്ക് ആവശ്യമുള്ളത് എന്തായാലും അത് ചിത്രീകരിക്കുക തന്നെ ചെയ്യുമെന്നാണ് ഐശ്വര്യ പറയുന്നത്. ധനുഷും ശ്രുതിയും തമ്മിലുള്ള റൊമാന്‍റിക് രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റാണ്.

ശ്രുതി ഹാസന്‍റെ ഏറ്റവും പുതിയ ചിത്രമായ ഏഴാം അറിവ് ദീപാവലി റിലീസാണ്. സൂര്യ നായകനാകുന്ന ചിത്രം എ ആര്‍ മുരുഗദോസാണ് സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :