രജനിക്ക് വേണ്ടി ധനുഷ് മലചവിട്ടി

ചങ്ങനാശ്ശേരി| WEBDUNIA|
PRO
PRO
ഗുരുതരരോഗത്തെ പൊരുതി തോല്‍പ്പിച്ച താരരാജാവിനായി പ്രാര്‍ത്ഥിച്ച് മരുമകന്‍ കലിയുഗവരദന്റെ തിരുസന്നിധിയിലെത്തി. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും ദേശീയ അവാര്‍ഡ് ജേതാവുമായ ധനുഷ് വ്യാഴാഴ്ച വൈകിട്ടാണ് ശബരിമലയിലെത്തിയത്.

യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസിനൊപ്പമായിരുന്നു ധനുഷിന്റെ ശബരിമലയാത്ര. അതീവരഹസ്യമായാണ് ഇരുവരും അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തിയത്. യേശുദാസിന്റെ കുടുംബസുഹൃത്ത് കൂടിയായ ശ്രീശങ്കരാ ആയുര്‍വേദ ഹോസ്‌പിറ്റല്‍ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ ബാലചന്ദ്രദാസിന്റെ വീടായ പെരുന്നയിലെ ശൃംഗേരി തറവാട്ടിലായിരുന്നു പൂജയും കെട്ടുമുറുക്കും നടന്നത്.

ഗുരുസ്വാമി ഗോപാലന്‍നായരാണ് കെട്ടുമുറുക്ക്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. പൂജകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ശബരിമലയിലെ നിറപുത്തരി കണ്ടുതൊഴാന്‍ ഇരുവരും പുറപ്പെട്ടു.

സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ജൂലൈ രണ്ടാം വാരമാണ് രജനി മടങ്ങിയെത്തിയത്. കേളമ്പാക്കത്തെ ഫാം ഹൌസില്‍ വിശ്രമത്തിലാണ് രജനിയിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :