Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (18:11 IST)
മലയാളത്തിലെ മികച്ച സിനിമകളുടെ കണക്കെടുത്താല്‍ അതില്‍ ഇടംപിടിക്കുന്ന ചിത്രങ്ങളാണ് അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവ. രണ്ടുചിത്രങ്ങളും സംവിധാനം ചെയ്തത് രാജീവ് രവി. തന്‍റെ മൂന്നാമത് സംവിധാന സംരംഭത്തില്‍ ദുല്‍ക്കര്‍ സല്‍മാനെയാണ് രാജീവ് രവി നായകനാക്കിയിരിക്കുന്നത്.
‘കലിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അധോലോകത്തിന്‍റെ കഥ പറയുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠനാണ്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അന്നയും റസൂലും കൊച്ചി ലൊക്കേഷനാക്കിയപ്പോള്‍, ഞാന്‍ സ്റ്റീവ് ലോപ്പസ് തിരുവനന്തപുരം ലൊക്കേഷനാക്കിയപ്പോള്‍ ‘കലിപ്പ്’ ഒരുങ്ങുന്നത് കേരളത്തിന് വെളിയിലാണ്. മുംബൈ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ ഈ സിനിമയിലെ പ്രധാന താരങ്ങളാകുന്നു.