ധോണിയും പോയി, ടെസ്‌റ്റില്‍ ഇടവുമില്ല; റെയ്‌നയ്‌ക്ക് കലിപ്പ് തീരുന്നില്ല

സുരേഷ് റെയ്‌ന , മഹേന്ദ്ര സിംഗ് ധോണി , ടെസ്‌റ്റ് ക്രിക്കറ്റ് , ധോണി
മുംബൈ| jibin| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (14:07 IST)
ഇന്ത്യന്‍ ഏകദിന ടീമിലെ ഒഴിവാക്കപ്പെടാത്തെ താരമാണ് സുരേഷ് റെയ്‌ന. എന്നാല്‍ ടെസ്‌റ്റ് ടീം സെലക്‍ക്ഷനില്‍ പതിവായി ഒഴിവാക്കുന്നതിനെതിരെ താരം രംഗത്ത് വരുകയും ചെയ്‌തു. ടെസ്‌റ്റ് മത്സരങ്ങളില്‍ ആവശ്യമായ അവസരങ്ങള്‍ ലഭ്യമാകുന്നില്ല. കഴിവ് തെളിയിക്കാന്‍ പോലുമുള്ള അവസരങ്ങള്‍ സെലക്‍ടര്‍മാര്‍ ഒരുക്കുന്നുമില്ല. അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമെന്നും താരം പറഞ്ഞു.

ഒന്നോ രണ്ടോ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ പലപ്പോഴും ഒഴിവാക്കപ്പെടുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ അവസരം തരുകയൊന്നും വേണ്ട. രണ്ടോ മുന്നോ മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ഒരുക്കണം. എന്നിട്ടും പരാജയപ്പെട്ടാല്‍ എന്നെന്നേക്കുമായി ഒഴിവാക്കിയാലും കുഴപ്പമില്ലെന്നും റെയ്‌ന പറാഞ്ഞു.

2010 ല്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറിയോടെയായിരുന്നു റെയ്‌നയുടെ അരങ്ങേറ്റം. കുറച്ച് നാള്‍ മിന്നുന്ന ഫോം തുടര്‍ന്നെങ്കിലും
2012 ലും 2015 ലും കളിച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ പരാജയം രുചിച്ചതോടെ അദ്ദേഹം പതിയെ ടെസ്‌റ്റ് ടീമുകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

ഏകദിനങ്ങളില്‍ സ്ഥിരമാണെങ്കിലും18 ടെസ്റ്റുകളില്‍ മാത്രമാണ് റെയ്‌ന ഇക്കാലം കൊണ്ട് കളിച്ചത്. രോഹിത് ശര്‍മയും അജിന്‍ക്യ
രഹാനെയും മധ്യനിരയില്‍ വന്നതോടെ ടെസ്‌റ്റില്‍ നിന്ന് താരം അപ്രത്യക്ഷമാകുകയും ചെയ്‌തു. മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റ് നായകസ്ഥാനം വലിച്ചെറിയുക കൂടി ചെയ്‌തതോടെ റെയ്‌നയുടെ ടെസ്‌റ്റ് ക്രിക്കറ്റ് ജീവിതം ഇരുട്ടിലാകുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :