Last Modified വ്യാഴം, 17 ഡിസംബര്‍ 2015 (20:48 IST)
കോഴിക്കോട്ടെ ഗാന്ധിനഗര്‍ എന്ന ലൊക്കേഷന്‍ പ്രശസ്തമാകുന്നത് മോഹന്‍ലാലിന്‍റെ സത്യന്‍ അന്തിക്കാട് സിനിമയായ ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’ പുറത്തിറങ്ങിയതോടെയാണ്. അതിനുശേഷം ഒട്ടേറെ സിനിമകള്‍ക്ക് ആ ലൊക്കേഷന്‍ വേദിയായിട്ടുണ്ട്. ഇപ്പോഴിതാ ആ ലൊക്കേഷന്‍ പൃഥ്വിരാജ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
പൃഥ്വിരാജിന്‍റെ ഇനി വരാനിരിക്കുന്ന നാലുസിനിമകളുടെ പ്രധാന രംഗങ്ങള്‍ ഗാന്ധിനഗറിലാണ് ചിത്രീകരിക്കുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘പാവാട’യാണ് അതിലൊരു സിനിമ. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് പോലെ നര്‍മ്മരസപ്രധാനമായ ഒരു എന്‍റര്‍ടെയ്നറാണ് പാവാടയും.
ബിജു ആന്‍റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡാര്‍വിന്‍റെ പരിണാമം ഗാന്ധിനഗറില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്യാമറാമാന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ജയിംസ് ആന്‍റ് ആലീസ് എന്ന സിനിമ ചിത്രീകരിക്കുന്നതും ഗാന്ധിനഗറിലാണ്.
ഇനി പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഒരു സിനിമയുടെ കാര്യം. ആസിഫ് അലിയെ നായകനാക്കി പൃഥ്വി നിര്‍മ്മിക്കുന്ന ‘അനുരാഗ കരിക്കിന്‍വെള്ളം’ ചിത്രീകരിക്കുന്നതും ഗാന്ധിനഗറില്‍ തന്നെ. മോഹന്‍ലാലിന്‍റെ ഗാന്ധിനഗര്‍ പൃഥ്വിരാജ് ഏറ്റെടുത്തു എന്നുതന്നെ പറയാം, അല്ലേ?