സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ സംവിധായകനാകുന്നു, ദുല്‍ക്കര്‍ നായകന്‍

Sathyan Anthikkad, Dulquer, Sanjay, Bobby, Mohanlal, സത്യന്‍ അന്തിക്കാട്, ദുല്‍ക്കര്‍, സഞ്ജയ്, ബോബി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 15 ഡിസം‌ബര്‍ 2015 (18:16 IST)
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനാകുന്നു. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് സഞ്ജയ് - ബോബി ആണ് തിരക്കഥ രചിക്കുന്നത്. പ്രകാശ് മൂവി ടോണിന്‍റെ ബാനറില്‍ പ്രേംപ്രകാശാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന അനൂപ് സത്യന്‍ ജോലിയുപേക്ഷിച്ച ശേഷം സത്യന്‍ അന്തിക്കാടിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ പാതയില്‍ തന്നെ സഞ്ചരിക്കാനാണ് അനൂപിനും താല്‍പ്പര്യമെന്നാണ് വിവരം. കുടുംബബന്ധങ്ങളുടെ കഥയാണ് ആദ്യ ചിത്രത്തിനായി അനൂപ് തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

ഈ സിനിമയുടെ കഥ കേട്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രേംപ്രകാശ് പറയുന്നു. എന്തായാലും മനോഹരമായ ഒരു ചിത്രത്തിലൂടെ കരുത്തുറ്റ ഒരു സംവിധായകനെക്കൂടി മലയാളസിനിമയ്ക്ക് ലഭിക്കുമെന്ന് കരുതാം.

സത്യന്‍ അന്തിക്കാടിന്‍റെ സമശീര്‍ഷനായ കമലിന്‍റെ മകന്‍ ജെനൂസ് മുഹമ്മദ് ആദ്യമായി സംവിധായകനായപ്പോഴും ദുല്‍ക്കര്‍ സല്‍മാനായിരുന്നു നായകന്‍. 100 ഡെയ്സ് ഓഫ് ലവ് എന്ന ആ സിനിമ പക്ഷേ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :