ചാര്‍ലി 18നെത്തും, ബാംഗ്ലൂരില്‍ മാത്രം 200 സ്ക്രീനുകള്‍ !
അതിഥിതാരങ്ങളായി മമ്മൂട്ടിയും പൃഥ്വിരാജും
Last Updated:
തിങ്കള്‍, 14 ഡിസംബര്‍ 2015 (13:42 IST)
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘ചാര്‍ലി’ ക്രിസ്മസ് റിലീസാണ്. ഡിസംബര്‍ 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ദുല്‍ക്കര്‍ സല്‍മാന്‍റെ കരിയറില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ റിലീസാണ് ഈ സിനിമയ്ക്ക്. ബാംഗ്ലൂരില്‍ മാത്രം 200ലധികം സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും.
പാര്‍വതി നായികയാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും അതിഥിവേഷങ്ങളിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപര്‍ണ ഗോപിനാഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നുമണിക്കൂര്‍ ഏഴുമിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
ജൂണ്‍ 15നായിരുന്നു ചാര്‍ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. അന്നുമുതല്‍ ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ദുല്‍ക്കറും പാര്‍വതിയും പെയറാകുന്നു എന്നതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം. ബെസ്റ്റ് ആക്ടര്‍, എബിസിഡി എന്നീ ഹിറ്റുകള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ത്രില്ലറാണ് ചാര്‍ലി. മാര്‍ട്ടിനൊപ്പം ആര്‍ ഉണ്ണിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
റഫീക് അഹമ്മദ് രചിച്ച ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം. ഗാനങ്ങള്‍ ഹിറ്റായിക്കഴിഞ്ഞു. ഫൈന്‍ഡിംഗ് സിനിമ നിര്‍മ്മിക്കുന്ന ചാര്‍ലി മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് വിതരണം ചെയ്യുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ തരംഗമാണ് സൃഷ്ടിക്കുന്നത്. റിലീസ് ചെയ്ത 12 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷം പേരാണ് ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്.