Last Updated:
ചൊവ്വ, 10 ജൂണ്‍ 2014 (17:02 IST)
അമ്മമാര്‍ക്ക് കുട്ടികളെ പേടിപ്പിക്കാനായി തമിഴകത്ത് ഒരു സാങ്കല്‍പ്പിക കഥാപാത്രമുണ്ട്. കുട്ടികള്‍ വികൃതി കാണിക്കുമ്പോള്‍ 'ദേ പൂച്ചാണ്ടി വരുന്നു', 'പൂച്ചാണ്ടി പിടിച്ചുകൊണ്ടുപോകും', 'പൂച്ചാണ്ടിക്ക് കൊടുക്കും' എന്നൊക്കെയാണ് അമ്മമാര്‍ പറയാറുള്ളത്. ഭൂതം, പ്രേതം, പിശാച് എന്നൊക്കെയാണ് ഈ പൂച്ചാണ്ടിപ്രയോഗത്തിന്‍റെ മലയാളം അര്‍ത്ഥം.
എന്തായാലും തമിഴ് സൂപ്പര്‍സ്റ്റാര്‍
സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന് 'പൂച്ചാണ്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഹൊറര്‍ കോമഡി ത്രില്ലറാണ്.
നയന്‍താരയും എമി ജാക്സണുമാണ് പൂച്ചാണ്ടിയിലെ നായികമാര്‍. ഈ സിനിമയില്‍ സൂര്യ ഒരു ഭൂതമായാണ് വേഷമിടുന്നതെന്നാണ് സൂചന. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന പൂച്ചാണ്ടിയുടെ സംഗീതം യുവന്‍ ഷങ്കര്‍ രാജയാണ്. മദന്‍ കാര്‍ക്കിയാണ് സംഭാഷണം രചിക്കുന്നത്.
അതേസമയം, സൂര്യ - വെങ്കട് പ്രഭു ടീമിന്‍റെ ചിത്രം കോമഡി സിനിമയായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സൂര്യ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മങ്കാത്ത പോലെ ഒരു ഒന്നാന്തരം ത്രില്ലറാണ് ആരാധകര്‍ ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സൂര്യയുടെ കോമഡിച്ചിത്രമായ 'മായാവി'യുടെ പരാജയം ആരാധകര്‍ മറന്നിട്ടില്ലെന്ന് സാരം.