പ്രിയദര്‍ശന്‍ സിനിമ നിര്‍ത്തുന്നില്ല, പുതിയ ചിത്രത്തില്‍ നായകന്‍ സൂര്യ!

Last Modified വെള്ളി, 23 മെയ് 2014 (15:47 IST)
പ്രിയദര്‍ശന്‍ സിനിമാ സംവിധാനം അവസാ‍നിപ്പിക്കുന്നതായി ഇടക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തള്ളിക്കളഞ്ഞുകൊണ്ട് പ്രിയന്‍ പുതിയ സിനിമയുടെ ജോലികളിലേക്ക് കടക്കുകയാണ്.

തമിഴ് ചിത്രമാണ് പ്രിയന്‍ ഒരുക്കുന്നത്. സൂര്യയാണ് നായകന്‍. അതിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു മലയാള ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ‘ഗീതാഞ്ജലി’ എന്ന ചിത്രമാണ് പ്രിയദര്‍ശന്‍ അവസാനമായി ചെയ്തത്. ആ ചിത്രം പരാജയമായിരുന്നു. അതിന് ശേഷമാണ് പ്രിയന്‍ സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്ന രീതിയില്‍ വാര്‍ത്ത പരന്നത്.

സൂര്യയെ നായകനാക്കി പ്രിയന്‍ ഒരുക്കുന്ന സിനിമയിലും ഫഹദ് ഫാസില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്. വെങ്കട് പ്രഭു ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :