സൂര്യനെല്ലി പീഡനക്കേസ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

കോട്ടയം| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (15:58 IST)
സൂര്യ നെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. ഹൈക്കോടതി വിധിയിടെ അടിസ്ഥാനത്തില്‍ കോട്ടയത്തെ പ്രത്യേക കൊടതിയുടേതാണ് നടപടി. കേസിലെ പ്രതികളെ കഴിഞ്ഞ ഏപ്രില്‍ നാലിന് ഹൈക്കോടതി ശിക്ഷിച്ചിരുന്നു. പ്രതികള്‍ കീഴടങ്ങണമെന്ന കോടതി നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

കേസിലെ മുഖ്യ പ്രതി അഡ്വക്കേറ്റ് ധര്‍മ്മരാജന് ജീവപര്യന്തം തടവും പിഴയുമായിരുന്നു കേസ് പരിഗണിച്ച ഹൈക്കൊടതി ഡിവിഷന്‍ ബഞ്ച് വിധിച്ചത്. എന്നാല്‍ 11-13 വര്‍ഷം വരെ വിചരണക്കോടതി തടവ് ശിക്ഷ വിധിച്ച പ്രതികള്‍ക്ക് കോടതി അത് ഏഴുവര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. 1996 ജനുവരി മാസത്തിലാണ് ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ധര്‍മ്മാരാജന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ നാല്‍പ്പത് ദിവസം കേരളത്തിലെ പലയിടങ്ങളിലും തമിഴ്നാട്ടിലും കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ സംഭവത്തിന് വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. ഇതിനിടെ വിചാരണ കോടതി പെണ്‍കുട്ടിയെ ബാലവേശ്യയെന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

ധര്‍മരാജനൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും ഒത്താശചെയ്‌ത ബസ്‌ കണ്ടക്‌ടര്‍ ഇടുക്കി കൊന്നത്തടി പുതുച്ചേരി രാജു, കോട്ടയം ചിറക്കടവ്‌ കൊട്ടാടിക്കുന്നേല്‍ ഉഷ, കുന്നത്തുനാട്‌ മണലിക്കുഴിയില്‍ മണ്ണൂര്‍ വര്‍ഗീസ്‌, മൂവാറ്റുപുഴ വേലക്കോട്‌ അജി, മൂവാറ്റുപുഴ കുഴിക്കണ്ടത്തില്‍ അലിയാര്‍, മൂവാറ്റുപുഴ പടിഞ്ഞാറേവട്ടത്ത്‌ ദാവൂദ്‌, കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ പികെ ജമാല്‍, കാഞ്ഞിരപ്പള്ളി

പാലാ കുറിച്ചിയില്‍ ചെറിയാച്ചന്‍, സതീശന്‍, എരുമേലി പുതുവയല്‍ കപ്ലിയില്‍ തുളസീധരന്‍, നെയ്യാറ്റിന്‍കര മാവറത്തല രാജേന്ദ്രന്‍നായര്‍, സാബു, മൂവാറ്റുപുഴ പുത്തന്‍പുരയില്‍ അഷറഫ്‌, മൂവാറ്റുപുഴ പടിഞ്ഞാറേടത്ത്‌ ഷാജി, പ്രതി അനില്‍, ചിറക്കടവ്‌ തെക്കയില്‍ ശ്രീകുമാര്‍, കാഞ്ഞിരപ്പള്ളി തോണിക്കടവില്‍ തങ്കപ്പന്‍, കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പുളയംകുന്നേല്‍ ബാബു മാത്യു, അയര്‍ക്കുന്നം മാവേലില്‍ ജേക്കബ്‌ സ്‌റ്റീഫന്‍, പാലാ മീനച്ചില്‍ പുലിയന്നൂര്‍ നെടുംതകിടിയില്‍ ജോസ്‌, പാലാ ളാലം ഇല്ലിമൂട്‌ ജിജി, പാലാ മീനച്ചില്‍ പുലിയന്നൂര്‍ കരുവാക്കുന്നേല്‍ സണ്ണി ജോര്‍ജ്‌ എന്നിവരാണ് കേസിലെ പ്രതികള്‍

തെളിവുകളുടെ അഭാവത്തില്‍ കാഞ്ഞിരപ്പള്ളി കക്കിക്കാട്ടില്‍ ആന്റണിയെന്ന ബാജി, ചിറക്കടവ്‌ കണച്ചിമല രാജഗോപാലന്‍നായര്‍, ജോസഫ്‌, കോട്ടയം കുറവിലങ്ങാട്‌ കുന്നത്തുവീട്‌ മേരി എന്ന അമ്മിണി, ഇടുക്കി കട്ടപ്പന വെള്ളയാംകുടി വിഴിക്കപ്പാറ വിലാസിനി, കോട്ടയം വാഴൂര്‍ തെന്നാശ്ശേരി ജോര്‍ജ്‌ ചെറിയാന്‍ (ജോര്‍ജുകുട്ടി), ചിറക്കടവ്‌ കൊട്ടാടിക്കുന്നില്‍ മോഹനന്‍ എന്നിവരെ ഹൈക്കോടാതി വെറുതെ വിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :