അനുബന്ധ വാര്‍ത്തകള്‍
- വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് പ്രചാരണം, ഇനിയൊരു വാരിയംകുന്നനെ അനുവദിക്കരുതെന്ന് ഹിന്ദുത്വവാദികൾ
- സിഐഡി മൂസയും തുറുപ്പു ഗുലാനുമൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ജോണി ആന്റണിയെ അഭിനന്ദിച്ച് ഋഷിരാജ് സിംഗ്
- ഈ നടിയെ മനസ്സിലായോ? ആസിഫ് അലിയുടെ നായിക !
- പാപ്പന് ശേഷം ജോഷി ചിത്രത്തില്‍ നായകനാകാന്‍ ജയസൂര്യ, പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനം
- 'ഏട്ടാ...',ഗിന്നസ് പക്രുവിന് പിറന്നാള്‍ ആശംസകളുമായി നടന് സൂരജ് തേലക്കാട്
ഇത്തവണത്തെ പിറന്നാള്‍ അടിപൊളിയായി, നന്ദി പറഞ്ഞ് ജയസൂര്യ
കഴിഞ്ഞ ദിവസമായിരുന്നു നടന് ജയസൂര്യയുടെ ജന്മദിനം. മലയാള സിനിമാ ലോകത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. ഓരോരുത്തരും അദ്ദേഹത്തിന് ആശംസകള്‍ അയക്കാന്‍ മത്സരിക്കുകയായിരുന്നു. തന്റെ ജന്മദിനം ഇത്രയും മനോഹരമാക്കിയതില്‍ ഓരോരുത്തര്‍ക്കും നന്ദിപറഞ്ഞുകൊണ്ട് നടന് എത്തി.
'നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകള്‍ക്ക് നന്ദി.എന്റെ അരികില്‍ നിരവധി അത്ഭുതകരമായ ആളുകളെ ലഭിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനും ഭാഗ്യവാനുമായി തോന്നുന്നു'- ജയസൂര്യ കുറിച്ചു.
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി ജയസൂര്യയുടെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാപ്പന് ശേഷം ജോഷി ജോഷി സംവിധാനം ചെയ്യുന്ന സിനിമ മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.