ഇനി ‘ഡിഐ’ ചിത്രാഞ്ജലിയിലും, ആദ്യചിത്രം ‘ഒരു മലയാളം കളര്‍ പടം’ !

Oru Malayalam Colour Padam, DI, Chithranjali, Mammootty, Mohanlal, ഒരു മലയാളം കളര്‍ പടം, ഡി ഐ, ചിത്രാഞ്ജലി, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (17:23 IST)
ഡിജിറ്റല് ഇന്റര് മിഡിയേറ്റിന്റെ ബേസ് ലൈറ്റ് കളര്ഗ്രേഡിങ് (ഡിഐ) ഇനിമുതല് ചിത്രാഞ്ജലി സ്റ്റുഡിയോയിലും. സഞ്ജു എസ് സാഹിബ് നിര്മ്മിച്ച് അജിത് നമ്പ്യാര് സംവിധാനം ചെയ്യുന്ന് ഒരു മലയാളം കളര്‍ പടം എന്ന സിനിമയാണ് ഡിഐ സംവിധാനം ഉപയോഗിച്ച് ആദ്യം പൂര്ത്തിയാക്കുന്ന ചിത്രം. ഏപ്രില് അവസാനവാരം ഒരു മലയാളം കളര്പടം റിലീസ് ചെയ്യും.

സിനിമാ നിര്മ്മാണ മേഖലയിലെ ഏറ്റവും ന്യൂതന സാങ്കേതിക വിദ്യയായ ഈ കളര്‍ ഗ്രേഡിംഗ് സംവിധാനം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവികരണത്തിന്റെ ഭാഗമായിട്ടാണ് സ്ഥാപിച്ചത്. രണ്ടരക്കോടിരൂപ ചെലവിട്ടാണ് വിദേശ നിര്മ്മിത കളര് ഗ്രേഡിങ് കംപ്യൂട്ടര് സംവിധാനം സ്ഥാപിച്ചത്. ബേസ് ലൈറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിനിമയുടെ എഡിറ്റിങ് വേളയില്
നിറവും വെളിച്ചവും യഥേഷ്ടം നിയന്ത്രിക്കുന്ന സംവിധാനത്തിന്റെ പ്രവര്ത്തനോദ്ഘാടനം ചിത്രാഞ്ജലി സ്റ്റുഡിയോയില് നടന്നു. അജിത് നമ്പ്യാരുടെ ഒരു മലയാളം കളര്‍ പടം എന്ന സിനിമയിലെ ഗാനരംഗത്തിന് കളര് ചെയ്തായിരുന്നു തുടക്കം. കെ എസ് എഫ് ഡി സി ചെയര്മാന് രാജ്മോഹന് ഉണ്ണിത്താന് ആണ് ചിത്രാഞ്ജലിയിലെ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍‌വഹിച്ചത്.

ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കമ്പനിയാണ് ഡിജിറ്റല് ഇന്റര് മിഡിയേറ്റ് ബേസ് ലൈറ്റ് കളര്ഗ്രേഡിംങിന്റെ നിര്മ്മാതാക്കള്. തെക്കെ ഇന്ത്യയില് ഇതാദ്യമായാണ് സര്ക്കാര് നിയന്ത്രണത്തിലുള്ള ഒരു എഡിറ്റിംങ് സ്റ്റുഡിയോയില് ഇത് എത്തുന്നത്. ചിത്രാഞ്ജലി ഷൂട്ട് ചെയ്യുന്ന ചിത്രങ്ങള്ക്ക് പ്രത്യേക പാക്കേജായി ഈ സംവിധാനം ഉപയോഗപ്പെടുത്താന് കഴിയും.

പുതുമുഖം മനു ഭദ്രന് ആണ് ചിത്രത്തിലെ നായകന്. മികച്ച സഹനടിക്കുള്ള
അവാര്ഡ് നേടിയ അഞ്ജലി, തമിഴ് നടി അമ്മു രാമചന്ദ്രന്, ശില്പ്പ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്മല് പാലാഴി, മുരുകന്, ലിന്സ്, യുവന്, ടീന, പഴയകാല നടന് ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടി ഡി ശ്രീനിവാസ്, മിംഗിള് മോഹന് എന്നിവരാണ് ഛായാഗ്രഹണം നിര്വഹിക്കുന്നത്. മുരളീധരന് പട്ടാന്നൂര്, അനില് പുന്നാണ് എന്നിവരാണ് ഗാനങ്ങള് എഴുതിയിരിക്കുന്നത്. മിഥുന് ഈശ്വര് ആണ് സംഗീതസംവിധായകന്. ഹരി രാജാക്കാട് ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂം ചെയ്യുന്നത് ബിജു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :