ഇന്ത്യാ അനുകൂല പരാമര്‍ശം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഫ്രീദി

ഇന്ത്യയെ പ്രശംസിച്ചതിന് വിമര്‍ശനം നേരിടുന്നതിനിടെ വിശദീകരണവുമായി ശാഹിദ് അഫ്രീദി രംഗത്ത്. ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ അത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. തന്റെ പ്രസ്ഥാവന നല്ല സംന്ദേശം നല്‍കുമെന്നാണ് കരുതിയതെന്നും അഫ്രീദി പറഞ്ഞു.

ലഹോർ, ശാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് Lahore, Shahid Afridi, Javed Miyandadh
ലഹോർ| rahul balan| Last Updated: ചൊവ്വ, 15 മാര്‍ച്ച് 2016 (16:36 IST)
ഇന്ത്യയെ പ്രശംസിച്ചതിന് വിമര്‍ശനം നേരിടുന്നതിനിടെ വിശദീകരണവുമായി ശാഹിദ് അഫ്രീദി രംഗത്ത്. ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ അത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത്. തന്റെ പ്രസ്ഥാവന നല്ല സംന്ദേശം നല്‍കുമെന്നാണ് കരുതിയതെന്നും അഫ്രീദി പറഞ്ഞു.

താന്റെ പ്രസ്താവനയ്ക്ക് പാക്കിസ്ഥാനി ആരാധകരെക്കാൾ മുകളിലാണ് മറ്റാരെങ്കിലും എന്ന് അര്‍ഥമില്ല. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു പോസിറ്റീവായ പ്രസ്താവനയായിരുന്നു അത്. പക്ഷെ ചിലര്‍ തന്റെ അഭിപ്രായത്തെ നഗറ്റീവ് ആയാണ് കണ്ടത്- അഫ്രീദി വ്യക്തമാക്കി.

അഫ്രീദിയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ പാകിസ്ഥാന്‍ കളിക്കാരനും കോച്ചുമായിരുന്ന ജാവേദ് മിയാന്‍ദാദ് രംഗത്തെത്തിയിരുന്നു. ‘അഫ്രീദിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെ ഏറെ വേദന തോന്നി. ഇത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ ലജ്ജിക്കണം. ഇതിലൂടെ അവര്‍ സ്വയം പരിഹാസ്യരാവുകയാണ്’ എന്നിങ്ങനെയായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത് പ്രത്യേക സ്‌നേഹമാണെന്നും ഇന്ത്യയിലെന്നപോലെ താന്‍ മറ്റൊരിടത്തും ക്രിക്കറ്റ് ഇത്ര നന്നായി ആസ്വദിച്ചിട്ടില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു. ഇന്ത്യ ഒരുക്കിയിരിക്കുന്ന സുരക്ഷയെ അനുകൂലിച്ച് ഷോയിബ് മാലിക്കും രംഗത്തെത്തിരുന്നു. ഭാര്യ ഇവിടെനിന്നുള്ളയാളാണ്. താന്‍ നിരവധി തവണ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍പോലും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലേന്നും മാലിക്ക് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :