ഇനി കൃത്യം 28 ദിവസം, മഞ്ജുവാര്യര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കും!

WEBDUNIA|
PRO
ആറാം തമ്പുരാനിലും കന്‍‌മദത്തിലും സമ്മര്‍ ഇന്‍ ബേത്‌ലഹേമിലും മലയാളികള്‍ ആഘോഷിച്ച ആ ജോഡി വീണ്ടും എത്തുന്നു. ഇനി കൃത്യം 28 ദിവസങ്ങള്‍ മാത്രം. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ജനുവരി 15ന് ആരംഭിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയുടെ അവസാനഘട്ട മിനുക്കുപണികളിലാണ് രഞ്ജിത്. അമ്പത് ലക്ഷത്തിന് മേല്‍ പ്രതിഫലം നല്‍കിയാണ് മഞ്ജു വാര്യരെ ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു റൊമാന്‍റിക് ത്രില്ലറായിരിക്കും പേരിട്ടിട്ടില്ലാത്ത ഈ സിനിമയെന്നാണ് വിവരം. സമീപകാലത്ത് രഞ്ജിത് സിനിമകള്‍ക്കുണ്ടായ തിരിച്ചടികള്‍ക്കെല്ലാമുള്ള മറുപടി പുതിയ സിനിമയിലൂടെ ഉണ്ടാകുമെന്നാണ് സൂചന. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയുടെ ചിത്രീകരണവും ഇതോടൊപ്പം ആരംഭിക്കുമെന്നാണ് അറിയുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :